വരാപ്പുഴ കസ്റ്റഡി മരണം;പ്രതികളായ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

വരാപ്പുഴ കസ്റ്റഡി മരണകേസിൽ പ്രതികളായ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. സി ഐ ക്രിസ്പിൻ സാം, എസ്‌ഐ ദീപക് എന്നിവരടക്കം ഏഴ് പൊലീസുകാരെ ആണ് ജോലിയിൽ തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചെടുത്തത്.
ഏപ3ിൽ മാസമാദ്യമാണ് വരാപ്പുഴയിൽ വാസുദേവൻ എന്നയാളുടെ വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന പരാതിയിൽ ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടർന്ന് ശ്രീജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.
ആന്തരിക രക്തസ്രാവവും ഛർദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ചത് മർദ്ദനം കൊണ്ട് തന്നെയെന്ന് മെഡിക്കൽ ബോർഡിന്റെ സ്ഥിരീകരിച്ചിരുന്നു. അടിവയറ്റിനേറ്റ ഗുരുതര പരിക്ക് മൂലമാണ് ശ്രീജിത്ത് മരിച്ചതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. അതേസമയം, കൊല്ലപ്പെട്ട ശ്രീജിത്ത് കേസിൽ നിരപരാധിയായിരുന്നുവെന്ന് വരാപ്പുഴ സംഘർഷത്തിൽ കോടതിയിൽ കീഴടങ്ങിയ യഥാർത്ഥ പ്രതികൾ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here