ഐ.എസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തവര്‍ നിരപരാധികളെന്ന് പ്രതികളുടെ കുടുംബാംഗങ്ങള്‍

ഐ.എസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്ന വാദവുമായി കുടുംബാംഗങ്ങള്‍. കോടതിയില്‍ പരിപൂര്‍ണ്ണ വിശ്വാസമാണെന്നും, സത്യം പുറത്തുവരുമെന്ന ഉറപ്പുണ്ടെന്നും കുടംബാംഗങ്ങള്‍ ’24’ നോട് പറഞ്ഞു. അതേസമയം, എന്‍ഐഎ പിടിച്ചെടുത്ത ആയുധങ്ങളില്‍ സംശയമുന്നയിച്ച് പ്രതികളുടെ അഭിഭാഷകരും രംഗത്തെത്തി.
Read More: ലോക്‌സഭ കടന്നുകൂടി ‘മുത്തലാഖ്’; ബില്‍ പാസായി
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമാരോപിച്ച് പത്ത് പേരെ കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമായി അറസ്റ്റ് ചെയ്തത്. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി എന്‍ഐഎ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും നിഷേധിക്കുകയാണ്. പൊലീസ് റെയ്ഡില്‍ തന്റെ സഹോദരനില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അറസ്റ്റിലായ ഷാക്കിബിന്റെ സഹോദരന്‍ ’24’ നോട് പറഞ്ഞു.
Read More: വിക്കനായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ടീസര്‍ പുറത്തിറക്കി
കോടതിയെ വിശ്വാസമാണെന്നും, സത്യം ഒരുനാള്‍ പുറത്ത് വരുമെന്നും മുഹമ്മദ് മുജീബ് പറഞ്ഞു. അതേസമയം, വാര്‍ത്ത സമ്മേളനം വിളിച്ച് എന്‍ഐഎ തലവന്‍ പറഞ്ഞ കാര്യങ്ങളൊന്നും ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ല എന്നും അത്യുഗ്ര ശേഷിയുള്ള ആയുധങ്ങളെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് വിലകുറഞ്ഞ പടക്കങ്ങളും മറ്റുമാണെന്ന് കുറ്റാരോപിതരുടെ അഭിഭാഷകന്‍ പ്രതികരിച്ചു. അറസ്റ്റിലായ പത്ത് പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി ഇന്നലെ പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here