രാമനാട്ടുകര തൊണ്ടയാട് മേൽപ്പാലങ്ങൾ മുഖ്യമന്ത്രി വെള്ളിയാഴ്ച നാടിന് സമർപ്പിക്കും

chief minister t inaugurate ramanattukara thondayod overbridges on friday

കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ രാമനാട്ടുകര തൊണ്ടയാട് മേൽപ്പാലങ്ങൾ മുഖ്യമന്ത്രി വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. രണ്ടു മേൽപാലങ്ങളും പ്രവർത്തന സജ്ജമാകുന്നതോടെ നഗരത്തിലെ വൻ ഗതാഗതക്കുരുക്കിനാണ് പരിഹാരമാകുന്നത്

നഗരത്തിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അവിടെ നിന്ന് വയനാട് വഴി കർണാടകയിലേക്കും നീളുന്ന ദേശിയപാതയിലെ ഊരാകുടുക്കായിരുന്നു തൊണ്ടയാട് ജങ്ഷൻ.

ഓരോ ദിവസവും നാൽപതിനായിരത്തിലധികം വാഹനങ്ങൾ കടുന്നുപോകുന്ന തൊണ്ടയാട് ജങ്ഷനിലെ ഗതാഗത കുരിക്കിനാണ് പരിഹാരമാകുന്നത്. ഒട്ടേറെ പേരുടെ ജീവനെടുത്ത തൊണ്ടയാട് ജങ്ഷൻ ദേശീയപാതയിലെ കുരുതിക്കളം എന്ന പേരിലും കുപ്രസിദ്ധമാണ്.
75 കോടി രൂപ മുതൽമുടക്കിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കാൻ ഉദ്ദേശിച്ച മേൽപാലങ്ങൾ 17 കോടി രൂപ ലാഭിച്ച് നിർമ്മാണം പൂർത്തിയാക്കിയത് നേട്ടമായി. കരിപ്പൂർ വിമാനത്താവളത്തിലേക്കടക്കമുള്ള യാത്രക്കാരുടെ ശാപമായിരുന്ന ഗതാഗത കുരിക്കുനും രാമനാട്ടുകരയിലെ പുതിയ മേൽപാലം യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും.

സ്പാനുകൾ പരമാവധി കുറച്ചുള്ള പുതിയ സാങ്കേതിക വിദ്യയിലാണ് തൊണ്ടയാട് പാലം നിർമിച്ചിരിക്കുന്നത്.
18 മാസം കൊണ്ട് പൂർത്തിയാക്കേണ്ടതായിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് നിർമാണം പൂർത്തിയാക്കാൻ വൈകിയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ മേൽപാലങ്ങൾ നാടിന് സമർപ്പിക്കുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More