Advertisement

കുടുംബശ്രീ വയനാട് ജില്ല മിഷൻ സംഘടിപ്പിക്കുന്ന ലസിതം 2018ന് തുടക്കമായി

December 27, 2018
Google News 0 minutes Read
applications invited for differents posts in kudumbasree

പാരമ്പര്യ കലകളുടെ നേരാവിഷ്‌ക്കാരവും പരിശീലനവും ലക്ഷ്യമിട്ട് കുടുംബശ്രീ വയനാട് ജില്ല മിഷൻ സംഘടിപ്പിക്കുന്ന ലസിതം 2018ന് തുടക്കമായി.വിദ്യാർത്ഥികൾക്ക് പാരമ്പര്യ കലകളിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം.കലാകാരന്മാരുടെ വളന്ററി സംഘടനയായ സ്പിക്ക്മാക്കെയുമായി സഹകരിച്ചാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്

ഇന്ത്യൻ പരമ്പരാഗത കലകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യപരിശീലനം നൽകി അവരെ സംസ്ഥാന ദേശീയ മത്സരങ്ങൾക്ക് പ്രാപ്തരാക്കുകയാണ് കുടുംബശ്രി സംഘടിപ്പിക്കുന്ന ശില്പശാലയുടെ ലക്ഷ്യം.വയനാട്ടിൽ തുടങ്ങുന്ന പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളാകട്ടെ പുറം കലകൾ അത്ര പരിചിതമല്ലാത്ത ആദിവാസി,പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളും. ശാസ്ത്രീയ നൃത്തം,ഭരതനാട്യം,ശാത്രീയസംഗീതം,കളരിപ്പയറ്റ്,ചിത്രം വര തുടങ്ങി വിവിധ കലാരുപങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട് ഇവിടെ..

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന രണ്ട് ക്യാമ്പുകളിലായി 700 കുട്ടികളാണ് പങ്കെടുക്കുന്നത്.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവർ താത്പര്യം പ്രകടിപ്പിച്ച ഇനമാണ് പരിശീലിപ്പിക്കുന്നത്.ക്യാമ്പ് പൂർത്തിയാകുന്ന ദിവസം മുഴുവൻ കുട്ടികളും അതത് ഇനം സംഘമായി അവതരിപ്പിക്കും.കലാകാരന്മാരുടെ വളന്ററി സംഘടനയായ സ്പിക്ക്മാക്കെയുടെ സഹായത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here