Advertisement

2018ലെ ​ഫ്ര​ഞ്ച് പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​റാ​യി എം​ബാ​പ്പെ

December 27, 2018
Google News 0 minutes Read
Kylian Mbappe 2018 french player of the year

ഫ്ര​ഞ്ച് യു​വ​താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ​യെ തേ​ടി വീ​ണ്ടും പു​ര​സ്കാ​രം. 2018ലെ ​ഫ്ര​ഞ്ച് പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​റാ​യി എം​ബാ​പ്പെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റാ​ഫേ​ൽ വ​രാ​ൻ, ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​ൻ എ​ന്നി​വ​രെ പി​ന്നി​ലാ​ക്കി​യാ​ണ് പി​എ​സ്ജി താ​രം എം​ബാ​പ്പെ​യു​ടെ നേ​ട്ടം. റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സി​നെ ചാ​മ്പ്യ​ൻ​മാ​രാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച എം​ബാ​പ്പെ മി​ക​ച്ച യു​വ​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ബാ​ല​ണ്‍ ഡി ​ഓ​റി​ൽ മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള കോ​പ്പാ പു​ര​സ്കാ​ര​വും താ​ര​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. ബാ​ല​ണ്‍ ഡി ​ഓ​ർ ന​ല്കു​ന്ന ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ മാ​ഗ​സി​ൻ ത​ന്നെ​യാ​ണ് മി​ക​ച്ച ഫ്ര​ഞ്ച് താ​ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.പി​എ​സ്ജി​ക്കു വേ​ണ്ടി​യും താ​രം മി​ക​ച്ച പ്ര​ക​ട​നം എം​ബാ​പ്പെ പു​റ​ത്തെ​ടു​ത്തി​രു​ന്നു. ഈ ​വ​ര്‍​ഷം 34 ഗോ​ളു​ക​ളും എം​ബാ​പ്പെ നേ​ടി.

ഫ്രാൻസ് ലോകകപ്പ് നേടിയ വർഷമാണ് 2018. ടീമിലെ എല്ലാവരും തകർത്ത് കളിച്ച വർഷം. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ അതിൽ നിന്ന് തെരഞ്ഞെടുത്തത് ഇരുപതുകാരൻ കിലിയൻ എംബാപ്പയെ. തൊട്ടുപിന്നിലായി ഉണ്ടായിരുന്നത് റയൽ മാഡ്രിഡിന്റെ പ്രതിരോധ നിര താരം റഫേൽ വരാനും അത്‌ലറ്റികോ മാഡ്രിഡിന്റെ അന്റോയിൻ ഗ്രീസ്മാനും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ എൻഗോള കാന്റെയെയും പിന്തള്ളിയാണ് എംബാപ്പെയുടെ നേട്ടം. ലോകകപ്പ് ഫൈനലിലടക്കം സ്കോർ ചെയ്ത എംബാപ്പെ ഫ്രാൻസിനായി നേടിയത് 14 ഗോളുകൾ. പിഎസ്ജിക്കായി നേടിയ രണ്ട് ട്രോഫികളും എംബാപ്പെക്ക് അനുകൂലമായി. ഈ വർഷം ആകെ 30 ഗോളുകളാണ് എംബാപ്പെ നേടിയത്. ലോകകപ്പിലെ മികച്ച യുവ താരമായി തെരഞ്ഞെടുത്തത് എംബാപ്പയെ ആയിരുന്നു. ഫ്രാൻസ് ഫുട്ബോളിന്റെ 21 വയസിൽ താഴെയുള്ളവരുടെ മികച്ച താരമായും നേരത്തെ എബാപ്പയെ തെരഞ്ഞെടുത്തിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here