സൗദിയിലെ അല്‍ ഖര്‍ജില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ സൗദിയിലെ അല്‍ ഖര്‍ജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രൂപ്പിന് കീഴിലെ ജീവനക്കാരുടെ എണ്ണം അമ്പതിനായിരം പിന്നിട്ടതായും ഇതില്‍ പകുതിയിലധികവും മലയാളികള്‍ ആണെന്നും ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു.
Read More: പ്രവാസികള്‍ക്കുള്ള ‘സാന്ത്വനം’ പദ്ധതി: 10 കോടി രൂപ കൂടി അധികമായി അനുവദിച്ചു
ലുലു ഗ്രൂപ്പിന്റെ 158-ആമത്തെയും സൗദിയിലെ പതിനഞ്ചാമത്തെയും ഹൈപ്പര്‍മാര്‍ക്കറ്റ് ആണ് റിയാദിനടുത്ത അല്‍ ഖര്‍ജില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അല്‍ ഖര്‍ജ് ഗവര്‍ണര്‍ മുസാബ് അബ്ദുള്ള അല്‍ മാദി ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷത്തി പതിനാറായിരം ചതുരശ്രയടി വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്. മുവ്വായിരത്തോളം സ്വദേശികള്‍ സൗദിയില്‍ നിലവില്‍ ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നുണ്ടെന്നും 2020-ല്‍ ഇത് അയ്യായിരം ആകുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു.
ഇരുപത്തിരണ്ട് രാജ്യങ്ങളിലായി ലുലു ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം അമ്പതിനായിരം കവിഞ്ഞു. ഇതില്‍ 26,480 ഉം മലയാളികളാണ്. മൂന്നു മാസത്തിനുള്ളില്‍ സൗദിയില്‍ മൂന്നു ഹൈപ്പര്‍മാര്‍ക്കറ്റ് കൂടി ആരംഭിക്കും. ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല, എക്സിക്യുട്ടീവ് ഡയരക്ടര്‍ എം.എ അഷ്‌റഫലി, ഡയരക്ടര്‍ എം.എ സലിം, സൗദി ഡയരക്ടര്‍ ശഹീം മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here