സൗദിയില്‍ വാഹനാപകടങ്ങളുടെ നിരക്ക് വന്‍തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

സൗദിയില്‍ വാഹനാപകടങ്ങളുടെ നിരക്ക് വന്‍തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. അപകടങ്ങളില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കുറഞ്ഞു. നിയമലംഘകരെ കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ ശക്തമായ നിരീക്ഷണമാണ് നിരക്ക് കുറയാന്‍ കാരണം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് വാഹനാപകടങ്ങളുടെ നിരക്ക് വന്‍തോതില്‍ കുറഞ്ഞതായി സൗദി ട്രാഫിക് വിഭാഗം പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. വാഹനാപകടങ്ങളുടെ എണ്ണത്തില്‍ മുപ്പത്തിമൂന്ന് ശതമാനവും വാഹനാപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ ഇരുപത്തിയൊന്നു ശതമാനവും കുറവുണ്ടായി.
2016-ല്‍ വാഹനാപകടങ്ങളില്‍ 9031 പേര്‍ മരണപ്പെട്ടപ്പോള്‍ 2018-ല്‍ ഇത് 6025 ആയി കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം ഈ വര്‍ഷം 30217 ആണ്. രണ്ട് വര്‍ഷം മുമ്പ് ഇത് 38120 ആയിരുന്നു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന ഗതാഗത നിയമങ്ങള്‍ ആണ് അപകടം കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഗതാഗത നിയമലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി. പ്രധാന റോഡുകളില്‍ നിരീക്ഷണ ക്യാമറകളുടെ എണ്ണം വര്‍ധിപ്പിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും, അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കുമെതിരെ നടപടി ശക്തമാക്കി.
തൊണ്ണൂറ്റിയഞ്ചു ശതമാനം ഡ്രൈവര്‍മാരും ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു. ഗതാഗത നിയമലംഘകരുടെ എണ്ണം മുപ്പത്തിമൂന്നു ശതമാനത്തില്‍ നിന്നും ഇരുപത് ശതമാനമായി കുറയുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here