റഫാൽ വിഷയത്തിൽ പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ദമായി

റഫാൽ വിഷയത്തിൽ പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ദമായി. സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവിശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷെധം സഭാനടപടികളെ തടസ്സപ്പെടുത്തുകയായിരുന്നു. വനിത സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത്പക്ഷാംഗങ്ങൾ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ചു. വിവിധ ഉപഭോക്ത്യ ഗ്യഹോപകരണ സാധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി നിരക്ക് വർദ്ധിപ്പിയ്ക്കുന്ന പ്രമേയം ലോകസഭയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ന് അവതരിപ്പിയ്ക്കും
റാഫാൽ വിഷയത്തിൽ ജെ.പി.സി അന്വേഷണം. അക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ലെന്ന് ഒരിയ്ക്കൽ കൂടി വ്യക്തമാക്കുകയായിരുന്നു കോൺഗ്രസ് ഇന്ന്. സഭ സമ്മേളിച്ചപ്പോൾ തന്നെ വിഷയം ഉന്നയിച്ച് കോൺഗ്രസ് ഇരു സഭകളിലും കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. തുടർന്ന് സഭാനടപടികൾ തുടരാൻ സാധിയ്ക്കാത്ത പശ്ചാത്തലത്തിൽ രാജ്യസഭ തിങ്കളാഴ്ചവരെയും ലോകസഭ 12 മണിവരെയും നിർത്തിവയ്ക്കാൻ അധ്യക്ഷന്മാർ നിർബന്ധിതരായ്. പാർലമെന്റ് കവാടത്തിന് മുന്നിൽ വനിത സംവരണം ആവശ്യപ്പെട്ട് ഇടത് എം.പി മാർ പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിലുള്ള എല്ലാ ഇടത് എം.പി മാരും പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായ്. നാഷണൽ മെഡിയ്ക്കൽ കമ്മിഷൻ ബില്ലും ഇന്ത്യൻ മെഡിയ്ക്കൽ കൌൺസിൽ ഭേഭഗതി ബില്ലും പരിഗണിയ്ക്കലാണ് ഇന്നത്തെ ലോകസഭയുടെ ശേഷിയ്ക്കുന്ന സർക്കാർ അജണ്ട. വിവിധ ഉപഭോക്ത്യ ഗ്യഹോപകരണ സാധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി നിരക്ക് വർദ്ധിപ്പിയ്ക്കുന്ന പ്രമേയം ലോകസഭയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ന് അവതരിപ്പിയ്ക്കും. ഉപഭോക്ത്യ ഗ്യഹോപകരണ സാധനങ്ങളുടെ ബേസിക്ക് എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പിയ്ക്കുന്ന പ്രമേയം ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിയ്ക്കും. ചില ഉതപ്പന്നങ്ങളുടെ നിരക്ക് പത്ത് ശതമാനത്തിൽ നിന്നും പതിനഞ്ചായും മറ്റു ചിലതിന്റെത് 20 ൽ നിന്നും 25 ആയും വർദ്ധിപ്പിയ്ക്കാൻ ആണ് നിർദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here