പാർലമെന്റിന്റെ ഇരു സഭകളും ഇന്നും റാഫേൽ വിഷയത്തിൽ പ്രക്ഷുബ്ദമാകും

പാർലമെന്റിന്റെ ഇരു സഭകളും ഇന്നും റാഫേൽ വിഷയത്തിൽ പ്രക്ഷുബ്ദമാകും. മുത്തലാക്ക് ബില്ല് പാസായ സാഹചര്യത്തിൽ മറ്റ് നിയമനിർമ്മാണ നടപടികളോട് സഹകരിയ്‌ക്കെണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. അതേസമയം ലോക്‌സഭ ഇന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ ബില്ലും ഇന്ത്യൻ മെഡിയ്ക്കൽ കൌൺസിൽ ഭേഭഗതി ബില്ലും പരിഗണിയ്ക്കും.
ഇരു സഭകളും വെള്ളിയാഴ്ച സമ്മെളിയ്ക്കുമ്പോൾ റാഫേൽ തന്നെയാകും സുഗമമായ സഭാ നടപടികൾക്ക് തടസ്സം. സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിയ്ക്കാതെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് ഇന്നലെ കോൺഗ്രസ് തിരുമാനിച്ചിട്ടുണ്ട്. ഇരുസഭകളിലും ഇപ്പോഴത്തെ പ്രതിഷേധം കടുപ്പിയ്ക്കും. ലോകസഭയിൽ ഇന്ന് വിവിധ ഉപഭോക്ത്യ ഗ്യഹോപകരണ സാധനങ്ങളുടെ ബേസിക്ക് എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പിയ്ക്കുന്ന പ്രമേയം ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിയ്ക്കും. ചില ഉതപ്പന്നങ്ങളുടെ നിരക്ക് പത്ത് ശതമാനത്തിൽ നിന്നും പതിനഞ്ചായും മറ്റു ചിലതിന്റെത് 20 ൽ നിന്നും 25 ആയും വർദ്ധിപ്പിയ്ക്കാൻ ആണ് നിർദ്ധേശം. നാഷണൽ മെഡിയ്ക്കൽ കമ്മിഷൻ ബില്ലും ഇന്ത്യൻ മെഡിയ്ക്കൽ കൌൺസിൽ ഭേഭഗതി ബില്ലും ആണ് ലോകസഭയുടെ പരിഗണനയിൽ ഇന്ന് ചർച്ചയ്ക്കായുള്ള ബില്ലുകൾ. വെള്ളിയാഴ്ചയായ തിനാൽ ഇരു സഭകളിലും ഇന്ന് സ്വകാര്യ പ്രമെയാവതരണം ആണ് പ്രധാന അജണ്ട. കേരളത്തിൽ നിന്നുള്ള പി.കരുണാകരൻ എമ്പ്‌ലംസ് ആൻഡ് നെയിംസ് ഭേഭഗതി ബില്ലും സ്‌പെസിഫെഡ് ബാങ്ക് നോട്ട്‌സ് ഭേഭഗതി ബില്ലും അഡ്വക്കേറ്റ് ഭേഭഗതി ബില്ലും സഭയുടെ പരിഗണനയ്ക്ക് വയ്ക്കും. ജോയ്‌സ് ജോർജ്ജ് ജാക്ക് ഫ്രൂട്ട് ബോർഡ് ബില്ലും എ.സമ്പത്ത് മർച്ചന്റ്‌സ് ഷിപ്പിംഗ് ഭേഭഗതി ബില്ലും എൻ.കെ പ്രേമചന്ദ്രൻ അങ്കൻ വാടി വർക്കേഴ്‌സ് ബില്ലും മഹാത്മാഗാന്ധി നാഷണൽ റൂറൽ എമ്പ്‌ലോയ്‌മെന്റ് ഗ്യാരന്റി ബില്ലും അവതരിപ്പിയ്ക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here