Advertisement

തിരുവനന്തപുരം വിമാനത്താവളം ഒന്നാമതാക്കും; ഇതിന് സ്വകാര്യവത്ക്കരണം അനിവാര്യം : നീതി അയോഗ് ചെയർമാൻ അമിതാബ് കാന്ത് 24 നോട്

December 28, 2018
Google News 0 minutes Read
privatization of tvm airport necessary says niti ayog ceo 24 exclusive

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിയ്ക്കുന്നതിന് പുതിയ വിശദികരണവുമായി കേന്ദ്രസർക്കാർ. തിരുവനന്തപുരം വിമാനത്താവളത്തെ ലോകത്തിലെ ഒന്നാമത്തെ വിമാനത്താവളമാക്കുകയാണ് സ്വകാര്യവത്ക്കരണത്തിന്റെ ലക്ഷ്യമെന്ന് സ്വകര്യ വത്ക്കരണത്തിനായ് നിയോഗിച്ച സമിതിയുടെ ചെയർമാൻ അമിതാബ് കാന്ത് ട്വന്റി ഫൊറിനോട് പറഞ്ഞു. വിമാനത്താവളത്തിന്റെ ഓഹരി വാങ്ങാൻ താത്പര്യം ഉണ്ടെങ്കിൽ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ സംസ്ഥാന സർക്കാർ രൂപികരിയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിയ്ക്കുന്നവർ ശ്രദ്ധിയ്ക്കുക. സ്വകാര്യവത്ക്കരണം വഴിയുള്ള കേന്ദ്രസർക്കാരിന് ലക്ഷ്യം ഇപ്രകാരമാണ്.

തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കാനുള്ള സംസ്ഥാനത്തിന്റെ താത്പര്യത്തെക്കുറിച്ചും സ്വകാര്യവതക്കരണ നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി മനസ്സിലാക്കുന്നു. എതെങ്കിലും എതെങ്കിലും വിധത്തിലുള്ള ആനുകൂല്യം ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നൽകാൻ ആകില്ല. സമ്മർദ്ധം എത്രയായാലും സ്വകാര്യ വത്ക്കരണ നടപടികൾ പൂർത്തിയാക്കും

നീതി ആയോഗ് സി.ഇ.ഒ അമിതാബ് കാന്താണ് സ്വകാര്യ വതക്കരണ നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച എമ്പവേർഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറിസിന്റെ ചെയർമാൻ. ഇതിനകം തന്നെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഓഹരികൾ കരസ്ഥമാക്കാൻ നിരവധി സ്വകാര്യ ഗ്രൂപ്പുകൾ ഈ സമിതിയെ താത്പര്യം അറിയിച്ച് കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here