ബിഡിജെഎസ് എൻഡിഎയിൽ തുടരും : ശ്രീധരൻപിള്ള 24 നോട്

ബിഡിജെഎസ് എൻഡിഎയിൽ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള . 24 എഡിറ്റർ ഇൻ ചാർജ് പി പി ജയിംസ് നടത്തിയ അഭിമുഖത്തിലാണ് ശ്രീധരൻ പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.
വിശ്വാസ സംരക്ഷണത്തിൽ ഒപ്പമുണ്ടെന്ന് നേരത്തെ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയതാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
24 എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് പി.പി.ജെയിംസുമായി നടത്തിയ അഭിമുഖത്തിലാണ് ശബരിമലയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പരോക്ഷമായി സമ്മതിച്ചത്. പക്ഷേ അതിന്റെ ഉത്തരവാദികള്‍ ബിജെപിക്കാരല്ല. പ്രവീണ്‍ തൊഗാഡിയയുടെ ആളുകളാണ് അക്രമമഴിച്ചുവിട്ടത്. സമരം തകര്‍ക്കാന്‍ ഇടത്പക്ഷവുമായി ഇക്കൂട്ടര്‍ ഗൂഢാലോചന നടത്തിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപി ധൃതി പിടിച്ച് ലോംഗ് മാര്‍ച്ച് നടത്തിയതിനെപ്പറ്റിയും ശ്രീധരന്‍പിള്ള തുറന്ന് പറച്ചില്‍ നടത്തി. പ്രവീണ്‍ തൊഗാഡിയയുടെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധങ്ങള്‍ തടയിടുക ലക്ഷ്യമിട്ട് തന്നെയാണ് തന്റെ ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ചത്.
ബിജെപി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്നതൃ ദൗര്‍ഭാഗ്യകരമായ കുപ്രചരണം മാത്രമാണ്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന കുമ്മനത്തെ പോലൊരാളെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ശ്രീധരൻ പിള്ളയുടെ അഭിമുഖം- വാർത്തയിലെ വ്യക്തി എന്ന പരിപാടി ഇന്ന് വൈകിട്ട് 6.30ന് ട്വൻറി ഫോറിൽ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here