Advertisement

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവപര്യന്തം

December 29, 2018
Google News 0 minutes Read

കാസര്‍ഗോഡ് പതിമൂന്നുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവ്. കാസര്‍ഗോഡ് അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഉപ്പള സ്വദേശി അബ്ദുള്‍ കരീമിനെയാണ് ജീവപര്യന്തം ശിക്ഷിച്ചത്. 2018 ഏപ്രില്‍ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. സ്വന്തം വീട്ടില്‍വച്ച് കത്തികാണിച്ച് ഉമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി 13 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 8 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here