Advertisement

ക്രിസ്മസ് അവധി നീട്ടിയെന്ന വാട്സ് ആപ് സന്ദേശം വ്യാജം

December 30, 2018
Google News 0 minutes Read
school

ക്രിസ്മസ് അവധി കഴിഞ്ഞ് സ്ക്കൂളുകള്‍ നാളെ തുറക്കില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാട്സ് ആപ് സന്ദേശം വ്യാജം. നാളെയല്ല മറിച്ച് ജനുവരി ഒന്നിനാണ് സ്ക്കൂള്‍ തുറക്കുക എന്നാണ് വാട്സ് ആപ് സന്ദേശത്തിലുള്ളത്.  പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ  (ഡിസംബര്‍ 31)യാണ് സ്കൂള്‍ തുറക്കുന്നത്. വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.  സ്കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ചില സ്വകാര്യ സ്ക്കൂളുകള്‍ ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി മൂന്നിനാണ് തുറക്കുന്നത്. ഇതില്‍ മാറ്റമൊന്നുമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here