Advertisement

എൺപത്തിയാറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും

December 30, 2018
Google News 0 minutes Read

എൺപത്തിയാറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, കുമ്മനം രാജശേഖരൻ അടക്കമുള്ളവർ മൂന്ന് ദിവസമായി നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും. രാവിലെ പത്തിന് ഗവര്‍ണര്‍ തീര്‍ത്ഥാടന പരിപാടികള്‍ക്ക് ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. സ്വാമി പ്രകാശാനന്ദ ഭദ്രദീപം കൊളുത്തുന്നതോടെയാണ് സമ്മേളനങ്ങള്‍ തുടങ്ങുന്നത്. രാവിലെ എട്ട് മുതല്‍ വൈദിക മഠത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അഹോരാത്ര ജപയജ്ഞം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here