സാന്താക്ലോസിന്റെ വേഷത്തിലെത്തി ഭാവിവധുവിന് സര്‍പ്രൈസ് (വീഡിയോ)

ഭാവിവധുവിന് സാന്താക്ലോസിന്റെ വേഷത്തിലെത്തി സര്‍പ്രൈസ് നല്‍കി യുവാവ്. ക്രിസ്മസ് കാലത്തെ വ്യത്യസ്ത സര്‍പ്രൈസ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാവിവധുവിനും വീട്ടുകാർക്കും ക്രിസ്മസ് കരോളിലൂടെ സർപ്രൈസ് നൽകിയിരിക്കുകയാണ് തൃശൂർ കുന്നംകുളം സ്വദേശിയായ രഞ്ജിത് അയ്യപ്പത്ത് എന്ന ചെറുപ്പക്കാരൻ.
Read More: ആ തീരുമാനം ഇന്ത്യയുടെ വിജയം എളുപ്പമാക്കി; കോഹ്‌ലിയുടെ ‘പ്ലാന്‍ ബി’
ഡൽഹിയില്‍ ഇന്ത്യൻ സേനയിൽ ജോലി ചെയ്യുന്ന രഞ്ജിത് ക്രിസ്മസ് തലേന്നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയത്. നാട്ടിലെത്തിയപ്പോൾ ഭാവിവധു വിന്ദുജയെ കാണണമെന്ന് ആഗ്രഹം. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കരോൾ സർപ്രൈസ് പ്ലാൻ ചെയ്തു. തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം കരോള്‍ സംഘമായി വിന്ദുജയുടെ വീട്ടിലേക്ക് കയറിചെന്നത്. വിവാഹത്തിന് നാല് ദിവസം മുമ്പ് സാന്താക്ലോസ് വേഷത്തില്‍ എത്തിയ വരനെ കണ്ടപ്പോള്‍ വിന്ദുജയും വീട്ടുകാരും ഒന്നു ഞെട്ടി. ഇന്നായിരുന്നു രഞ്ജിത്തിന്‍റെയും വിന്ദുജയുടെയും വിവാഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here