Advertisement

കെപിസിസി പുനഃസംഘടന തെരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ധാരണ

December 30, 2018
Google News 0 minutes Read
kpcc

കെ പി സി സി പുനഃസംഘടന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൂർത്തിയാക്കാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ തീരുമാനം. ഇതിനായി
മുതിർന്ന നേതാക്കളെ യോഗം ചുമതലപ്പെടുത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരെയാണ് ഇന്ന് ചേർന്ന കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനഃസംഘടനാ വിഷയത്തിൽ തീരുമാനം എടുക്കാൻ ചുമതലപ്പെടുത്തിയത്. വനിതാ മതിലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ആർക്കെങ്കിലും നടപടി നേരിടേണ്ടി വന്നാൽ, അവർക്ക് വേണ്ടി ഇടപെടാനും നിയമപരമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here