‘മായം ചേര്‍ത്ത മധുരം!’; കേരളത്തിലെത്തുന്ന ശര്‍ക്കരയില്‍ മായം കണ്ടെത്തി

സംസ്ഥാന വിപണിയില്‍ ലഭ്യമായിട്ടുള്ള ശര്‍ക്കരയിലെ മായം കണ്ടെത്താനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ പനേല’യില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നല്ലൊരു ശതമാനം ശര്‍ക്കരയിലും മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തല്‍.
Read More: ‘ഈ ഓട്ടം ഒരു ജീവന്‍ രക്ഷിക്കാന്‍’; കയ്യടിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)
14 ജില്ലകളിലെയും ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാരെ ഉള്‍പ്പെടുത്തി വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങളും കൃത്രിമനിറങ്ങളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുള്ളതായി സമീപകാലത്തെ രാസപരിശോധന റിപ്പോര്‍ട്ടുകളില്‍ നിന്നും സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഓപ്പറേഷന്‍ പനേല രൂപീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here