സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരം

ഐസിസിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ വനിത ക്രിക്കറ്റ് ഓപ്പണിംഗ് സറ്റാര്‍ സ്മൃതി മന്ദാനയ്ക്ക്. 2018 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാഴ്ച വെച്ച തകര്‍പ്പന്‍ പ്രകടനങ്ങളാണ് മന്ദാനയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച വനിതാ ക്രിക്കറ്റര്‍ പുരസ്‌കാരത്തിന് പുറമേ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വനിതാ ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരത്തിനും താരം അഹയായി. ഐസിസി വനിതാ ഏകദിന ടീമിലും, വനിതാ ടി20 ടീമിലും മന്ദാന ഇടം ലഭിച്ചു.
Read More: ‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം’; ഉള്ളുലയ്ക്കുന്ന വരികള്‍
2018 ജനുവരി ഒന്ന് മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെഅടിസ്ഥാനത്തിലാണ് അവാര്‍ഡ് വിജയികളെ തിരഞ്ഞെടുത്തത്. ഈ ഒരു വര്‍ഷക്കാലം 12 ഏകദിന മത്സരങ്ങള്‍ കളിച്ച മന്ദാന 66.69 ബാറ്റിംഗ് ശരാശരിയില്‍ 669 റണ്‍സും, 25 ടി20 മത്സരങ്ങളില്‍ 130.67 പ്രഹരശേഷിയില്‍ 130 റണ്‍സും നേടി.
Read More: സവര്‍ക്കറുടെ ജയില്‍ മുറിയില്‍ നരേന്ദ്ര മോദിയെത്തി (വീഡിയോ)
വെസ്റ്റിന്‍ഡീസില്‍ നടന്ന വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലിലെത്തിയപ്പോള്‍ മികച്ച പ്രകടനമായിരുന്നു മന്ദാനയുടേത്. അഞ്ച് മത്സരങ്ങളില്‍ 178 റണ്‍സാണ് താരം അക്കൗണ്ടിലാക്കിയത്. ഓസ്‌ട്രേലിയയുടെ അലിസ ഹീലിയാണ് ഈ വര്‍ഷത്തെ മികച്ച വനിതാ ടി20 ക്രിക്കറ്റര്‍. എമര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ സോഫി എക്ലോസ്‌ടോണിനാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here