Advertisement

‘തലയില്‍ വനിതാ മതില്‍’; ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ച യു. പ്രതിഭ എംഎല്‍എയ്ക്ക് പിഴ

January 1, 2019
Google News 1 minute Read

വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ഇരുചക്ര റാലിക്കെത്തിയ യു. പ്രതിഭാ എംഎല്‍എയ്ക്ക് പിഴ. വനിതാ മതില്‍ പരിപാടിക്ക് മുന്നോടിയായി കായംകുളത്ത് ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഹെല്‍മറ്റ് ധരിക്കാതെ വെള്ള റിബണ്‍ മാത്രം തലയില്‍ കെട്ടി എംഎല്‍എ നഗരം ചുറ്റി വാഹനമോടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പിഴ അടയ്‌ക്കേണ്ടി വന്നത്. സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പ്രതിഭ പിഴ അടച്ചത്. കായംകുളം ട്രാഫിക് സ്റ്റേഷനിലെത്തിയാണ് പിഴ അടച്ചത്. കായംകുളം – പുനലൂര്‍ റോഡിലൂടെയാണ് പ്രതിഭ ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചത്.

Read More: ‘വിവാദങ്ങള്‍ കരുത്തേകി’; വനിതാ മതില്‍ ചരിത്രമാകുമെന്ന് കോടിയേരി

കേരളത്തിൽ തന്നെ ഏറ്റവും അധികം വാഹനാപകടങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ഒന്നായ കായംകുളം മണ്ഡലത്തെ കുറിച്ച് പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ യുവ എംഎല്‍എ തന്നെയാണ് ഗതാഗത നിയമം ലംഖിച്ചതിനു കായംകുളം ട്രാഫിക് പോലീസ് സ്റേറഷനിൽ നേരിട്ടെത്തി പെറ്റി അടക്കേണ്ടി വന്നത്. വനിതാമതിലിനായി പ്രതിഭ നയിച്ച പ്രചാരണ ജാഥയിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് നവമാധ്യമങ്ങളിലും വിമർശനം ഉയർന്നിരുന്നു. തെറ്റുപറ്റിയെന്നും മാതൃകാപരമായി തിരുത്തുകയാണെന്നും പ്രതിഭ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here