Advertisement

ആംബുലന്‍സിന് മുമ്പ് ഓടി വഴിയൊരുക്കിയ പോലീസുകാരന് ഗുഡ് സർവീസ് എൻട്രി

January 1, 2019
0 minutes Read
ranjith

ട്രാഫിക് കുരുക്കിൽ പെട്ട ആംബുലൻസിന് മുന്നേ ഓടി വഴിയൊരുക്ക്കിയ പോലീസുകാരന് ഗുഡ് സർവീസ് എൻട്രി.ഹൈവേ പൊലീസിലെ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് കുമാര്‍ രാഖാകൃഷ്ണനാണ്  കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലൂടെ ഓടി സൈറനിട്ട് എത്തിയ ആംബുലൻസിന് വഴിയൊരുക്കിയത്.   ഒരു ബൈക്കിന് മാത്രം കടന്നുപോകാനുള്ള സ്ഥലം മാത്രമേ ആംബുലന്‍സ് എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രഞ്ജിത്ത് ആംബുലൻസിന് മുന്നിൽ ഓടി വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാൻ വഴിയൊരുക്കി. ഈ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ഒരു ജീവന് വേണ്ടി നീതിയുടെ കാവലാള്‍ നടത്തിയ പോരാട്ടമായി തന്നെ കണ്ടാണ് ഇതിനെ സോഷ്യല്‍ മീഡിയ ഇരുകൈയ്യും കൈനീട്ടി സ്വീകരിച്ചത്.  രഞ്‌ജിത്തിന്റെ ആത്മാർത്ഥതയ്ക്ക് ഒരു സമൂഹം നല്‍കിയ അഭിനന്ദനത്തിന് പിന്നാലെയാണ് ഔദ്യോഗിക തലത്തില്‍ ഈ ഒരു അംഗീകാരം കൂടി  എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top