വനിതാ മതിലിന്റെ മുഖം

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഇന്ന് കേരളം കണ്ട വനിതാ മതിലിന്റെ മുഖമാണിത്. കൈക്കുഞ്ഞിനേയും കയ്യിലേന്തി മുദ്രാവാക്യം ഉറക്കെ ചൊല്ലുന്ന ഒരു അമ്മ. സോഷ്യല്‍ മീഡിയിലാകെ വനിതാ മതിലിന്റെ നിരവധി ചിത്രങ്ങളും വീഡിയോയും പ്രചരിക്കുകയാണ്. അതിനൊപ്പം അതീവ പ്രാധാന്യത്തോടെ ഈ അമ്മയുടേയും കുഞ്ഞിന്റേയും ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കപ്പെടുകയാണ്. ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആതിരയും മകള്‍ ആറുമാസക്കാരി ദുലിയ മൽഹാറുമാണിത്.

വൈകിട്ട് നാലിന് നവോത്ഥാന പ്രതിജ്ഞയോടെ ആരംഭിച്ച വനിതാ മതില്‍ 4.15 ന് അവസാനിച്ചു. വനിതാ മതിലിന് മുന്നോടിയായുള്ള റിഹേഴ്സല്‍ വൈകീട്ട് 3.45ന് തന്നെ ആരംഭിച്ചിരുന്നു. മതിലിന് അഭിമുഖമായി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി പുരുഷന്മാരും അണിനിരന്നിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top