Advertisement

സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം ബുധനാഴ്ച വൈകീട്ട് സംസ്‌കരിക്കും

January 1, 2019
Google News 1 minute Read

അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം നാളെ, ബുധനാഴ്ച (ജനുവരി രണ്ട്) വൈകീട്ട് മൂന്നിന് സംസ്‌കരിക്കും. രാവിലെ ഒന്‍പത് മുതല്‍ 11 വരെ വടുതലയിലെ വസതിയിലും 11.00 മുതല്‍ 3.00 വരെ എറണാകുളം ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം ഇപ്പോള്‍ തൃശൂരിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Read More: അംബാസഡര്‍ കാറില്‍, വീല്‍ ചെയര്‍ കാറിനു മുകളില്‍ കെട്ടിവച്ച് അയാള്‍ യാത്രയായി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സൈമണ്‍ ബ്രിട്ടോയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് മണിയോടുകൂടി മരണം സ്ഥിരീകരിച്ചു. മകളും ഭാര്യയും സ്ഥലത്തില്ലാത്തതിനാല്‍ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More: മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here