മൂന്ന് പൊതുമേഖല ബാങ്കുകളുടെ ലയനത്തിന് കൂടി കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം

മൂന്ന് പൊതുമേഖല ബാങ്കുകളുടെ ലയനത്തിന് കൂടി കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ദേന, ബാങ്ക് ഓഫ് ബറേഡാ, വിജയാ ബാങ്കുകളാണ് ലയിച്ച് ഒരു ബാങ്കായി മാറുക. ദേശീയ ഹെൽത്ത് അതോറിറ്റി രൂപികരിയ്ക്കാനും കേന്ദ്രമന്ത്രി സഭ തിരുമാനിച്ചു. എസ്.ബി.ടി. ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ.യിൽ ലയിപ്പിച്ചതിനു തുടർച്ചയാണ് പുതിയ ലയനനീക്കം. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകൾ ഒറ്റ ബാങ്കാക്കാനുള്ള നിർദ്ധേശം മന്ത്രിസഭ അംഗികരിച്ചു. രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറുന്ന വിധമാണ് ലയന നിർദ്ധേശം.
Read More: ശബരിമലയില്‍ യുവതികള്‍ കയറി; പകുതി മീശ വടിച്ച് രാജേഷ് വാക്കുപാലിച്ചു
14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് പുതിയ ബാങ്കിന് ഉണ്ടാകും. ഇക്കാര്യത്തിൽ മൂന്നു ബാങ്കുകളിലെയും ജീവനക്കാർ ഉയർത്തിയിട്ടുള്ള ആശങ്കകൾ പരിഗണിയ്ക്കാൻ ഉചിതാധികാരിയെ ചുമതലപ്പെടുത്തനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തിരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here