ഹര്‍ത്താലിന് ബിജെപി പിന്തുണയില്ല; അക്രമങ്ങള്‍ക്കും: ശ്രീധരന്‍ പിള്ള

അഖിലേന്ത്യാ ഹിന്ദു പരിഷത്ത് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്തിലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള. ശബരിമല കർമസമിതിയുടെ എല്ലാ പ്രതിഷേധങ്ങൾക്കും പിന്തുണ നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിട്ടുണ്ട്. ശബരിമല കര്‍മ്മ സമിതി നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതില്‍ ബിജെപിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ഹര്‍ത്താലുമായി സഹകരിക്കേണ്ടെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് വ്യാപാരികളോട് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ ഹർത്താൽ ദിവസം കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഹർത്താലനുകൂലികൾ നഷ്ടം വരുത്തിയാൽ കോടതിയെ സമീപിച്ച ഹർത്താൽ പ്രഖ്യാപിച്ച സംഘടനയിൽനിന്നും നഷ്ടം ഈടാക്കുമെന്നും വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here