Advertisement

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിത ആക്രമണം; ബിജെപിയുടെ പരിപാടികളും വാര്‍ത്താസമ്മേളനവും ബഹിഷ്‌കരിച്ചു

January 3, 2019
Google News 1 minute Read
media against bjp

പ്രതിഷേധങ്ങളുടെ മറവിൽ സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ വ്യാപക അക്രമം. ബിജെപി പ്രവർത്തകരാണ് മാധ്യമ പ്രവർത്തകരെ തിരഞ്ഞു പിടിച്ച് മർദ്ദിച്ചത്. ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ബിജെപിയുടെ പരിപാടികൾ മാധ്യമങ്ങൾ ബഹിഷ്കരിച്ചു.

Read More: ഹര്‍ത്താല്‍ അനുകൂലികള്‍ തോറ്റോടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളുടെയും പശ്ചാത്തലത്തിൽ ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണങ്ങൾ പകർത്തിയതാണ് മാധ്യമപ്രവർത്തകർക്കെതിരായ പ്രകോപനത്തിന് കാരണം. വിവിധ ഇടങ്ങളിൽ ക്യാമറകൾ നശിപ്പിക്കാൻ ശ്രമിക്കുകയും മാധ്യമപ്രവർത്തകരെ നിഷ്കരുണം മർദ്ദിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റു.

Read More: റിസർവ്വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപിയുടെ പരിപാടികളും സംസ്ഥാന അധ്യക്ഷന്റെ വാർത്താസമ്മേളനവും മാധ്യമങ്ങൾ ബഹിഷ്കരിച്ചു. പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.

Read More: ടിവി 9 വനിതാ ജേണലിസ്റ്റ് പമ്പയില്‍

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയ്ക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ അനുമതി നിഷേധിച്ച് കോട്ടയം പ്രസ് ക്ലബ്ബ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വാര്‍ത്താ സമ്മേളനം നടത്താന്‍ വേദി നല്‍കില്ലെന്ന് കോഴിക്കോട് പ്രസ് ക്ലബ്ബും അറിയിച്ചു. ബി.ജെ.പി യുടെ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നമാധ്യമ പ്രവര്‍ത്തകര്‍ വ്യപകമായി ആക്രമിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് പ്രസ് ക്ലബ്ബുകളുടെ തീരുമാനം. ഹര്‍ത്താല്‍ ദിനമായ ഇന്നും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക നേരെ ആക്രമണങ്ങള്‍ ഉണ്ടായി.

Read More: ഹര്‍ത്താലില്‍ അക്രമം; 266പേര്‍ അറസ്റ്റിലായി

ശബരിമല കർമ്മസമിതി നടത്തിയ മാർച്ചിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന സംഘർഷത്തിൽ ഡെക്കാണ്‍ ക്രോണിക്കിള്‍ ക്യാമറാമാന്‍ പീതാംബരന്‍ പയ്യേരി, കൈരളി ടിവി ക്യാമറാ വുമണ്‍ ഷാജില, മീഡിയ വണ്‍ ക്യാമറാമാന്‍ രാജേഷ് വടകര, മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ബിജു, ന്യൂസ് 18 ക്യാമറാമാന്‍ എസ് സന്തോഷ്‌കുമാര്‍, മീഡിയവണ്‍ ടെക്‌നീഷ്യന്മാരായ അംജദ്, സുമേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രകുലയെ അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം മാധ്യമസ്വാതന്ത്യത്തിനുനേരെയുള്ള കയ്യേറ്റമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here