Advertisement

കോഴിക്കോട് മിഠായി തെരുവിൽ കടകൾ തുറന്നു

January 3, 2019
0 minutes Read
sm street

കോഴിക്കോട് മിഠായി തെരുവിൽ കടകൾ തുറന്നു. കടകൾ തുറന്ന് വയ്ക്കുമെന്നാണ് വ്യാപാരികൾ നേരത്തെ അറിയിച്ചിരിക്കുന്നത്. പോലീസ് സംരക്ഷണയിലാണ് വ്യാപാരികള്‍ കട തുറന്നത്. താമരശ്ശേരിയിലും കടകള്‍ തുറക്കുന്നുണ്ട്. അതേസമയം പുൽപ്പള്ളിയിൽ തുണിക്കട ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകർത്തു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാളെ നടത്തുന്ന ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന്24’ ന്റെ ‘വെര്‍ഡിക്ട്’ ചര്‍ച്ചയില്‍വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍  വ്യക്തമാക്കിയിരുന്നു. നാളത്തെ ഹര്‍ത്താലില്‍ സഹകരിക്കരുതെന്നും വ്യാപാരികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയോടും ഇക്കാര്യം ആവശ്യപ്പെട്ടതായി നസറുദ്ദീന്‍ പറഞ്ഞു. തങ്ങള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ശ്രീധരന്‍പിള്ള മറുപടി നല്‍കിയതെന്നും നസറുദ്ദീന്‍ പ്രതികരിച്ചു.

അതേസമയം ഹര്‍ത്താലിനെതിരെ ഇതരവ്യാപാര സംഘടനകളുടെ തീരുമാനത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. എറണാകുളം ജില്ലയിലെ ഹോട്ടലുകള്‍ നാളെ തുറന്നുപ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് അസീസും, സെക്രട്ടറി ടി.ജെ മനോഹരനും അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top