Advertisement

ഡൽഹി കോൺഗ്രസ്‌ അധ്യക്ഷൻ അജയ് മാക്കൻ രാജി വെച്ചു

January 4, 2019
Google News 0 minutes Read
ajay makkan

ഡൽഹി കോൺഗ്രസ്‌ അധ്യക്ഷൻ അജയ് മാക്കൻ രാജി വെച്ചു. രാഹൂല്‍ ഗാന്ധി രാജി സ്വീകരിച്ചു. അസുഖകാരണങ്ങളാല്‍ അധ്യക്ഷ സ്ഥാനം രാജി വയ്ക്കുമെന്ന് നേരത്തേയും അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇത് തെറ്റാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് കേന്ദ്ര നേതൃത്യത്തിന്റെ തീരുമാനത്തിൽ അഭിപ്രായ വ്യത്യാസത്തിലായിരുന്നു അജയ് മാക്കൻ. ഇതാണ് രാജിക്കുള്ള കാരണമെന്നാണ് സൂചന. രാജി കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിച്ചു എന്നും സൂചനകൾ ഉണ്ട്. നാലു വർഷം മുൻപാണ് അജയ് മാക്കൻ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here