പാലക്കാട് നഗരസഭാ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു
ബിജെപി- സിപിഎം സംഘർഷത്തെ തുടർന്ന് പാലക്കാട് നഗരസഭാ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഹർത്താൽ ദിനത്തിലെ സംഘർഷങ്ങൾ കണക്കിലെടുത്താണ് പാലക്കാട് നഗരസഭയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് ആറുമണി വരെയാണ് നിരോധനാജ്ഞ. നിരോധനാജ്ഞ തുടങ്ങിയ ശേഷം ജില്ലയിൽ അക്രമസംഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ഇന്നലെ പുതുപ്പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭനയുടെ വീടിന് നേരെ കല്ലേറുണ്ടായിരുന്നു. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിന് നേരെയും ആക്രമണമുണ്ടായി. നഗരത്തിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇരു വിഭാഗങ്ങളുടെയും പാർട്ടി ഓഫീസുകൾക്കും പോലീസ് സുരക്ഷ നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് 81 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 44 പേരെ അറസ്റ്റ് ചെയ്തു. ഇന്ന് ആറുമണിക്ക് ശേഷം ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here