Advertisement

ശബരിമലയിലേക്ക് സ്ത്രീകൾ എല്ലാം പോകണമെന്ന നിർബന്ധം സർക്കാരിനില്ല; സ്ത്രീകൾ ആരെങ്കിലും വരാൻ തയ്യാറായാൽ സൗകര്യം ഒരുക്കാൻ ബാധ്യത സർക്കാരിന് ഉണ്ട് : മുഖ്യമന്ത്രി

January 4, 2019
Google News 0 minutes Read
pinarayi vijayan

ശബരിമലയിലേക്ക് സ്ത്രീകൾ എല്ലാം പോകണം എന്ന നിർബന്ധം സർക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി അനുസരിച്ച് സ്ത്രീകൾ ആരെങ്കിലും വരാൻ തയ്യാറായാൽ സൗകര്യം ഒരുക്കാൻ ബാധ്യത സർക്കാരിന് ഉണ്ട്. ചില സ്ത്രീകൾ വന്നപ്പോൾ വലിയ സംഘർഷം ഉണ്ടായി, അവർ തിരിച്ച് പോയി. അതിന് ശേഷം രണ്ട് വനിതകൾ ദർശനം നടത്തിയത് ഭക്തര് വരുന്ന അതെ വഴിയിൽ. ഒപ്പം യാത്ര ചെയ്ത ഭക്തർക്ക് ഇവർ ദർശനം നടത്തരുതെന്ന് അഭിപ്രായം ഉണ്ടായില്ല. ഭക്തർ് തടസ്സം ഉണ്ടാക്കിയില്ല എന്ന് യുവതികൾ തന്നെ വ്യക്തമാക്കി. അയ്യപ്പ ദർശനത്തിന് യുവതികൾ എത്തുന്നത് മഹാപരധം ആണെന്ന് ഭക്തർ് ആരും കാണുന്നില്ല. വാർത്ത പുറത്ത് വന്ന് മണിക്കൂറുകളോളം പ്രശ്‌നങ്ങൾ ഉണ്ടായില്ല. പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ആർഎസ്എസ് ശ്രമം നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിന് പണത്തിന്റെ പിൻബലമാണുള്ളത്. കോൺഗ്രസ് ഇതേ നിലപാട് സ്വീകരിക്കുന്നു.
ആരാധനയുടെ കാര്യത്തിൽ പുരുഷനും സ്ത്രീക്കും തുല്യ അവകാശമാണെന്നും ശബരിമലയെ ഒരു സംഘർഷ സ്ഥലം ആക്കി മാറ്റാൻ അണ് സംഘപരിവാർ പദ്ധ്തി ഇട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here