കേരളത്തിൽ നടക്കുന്ന പ്രതിഷേധം; സൗദി പൗരന്മാർക്ക് നിർദ്ദേശം നൽകി ഇന്ത്യയിലെ സൗദി കോൺസുലേറ്റ്

കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നതിനാൽ കരുതിയിരിക്കണമെന്ന് സൗദി പൗരന്മാർക്ക് നിർദേശം. ഇന്ത്യയിലെ സൗദി കോൺസുലേറ്റ് ആണ് തങ്ങളുടെ പൗരന്മാർക്ക് ഇതുസംബന്ധമായ മുന്നറിയിപ്പ് നൽകിയത്.
മുംബെയിലെ സൗദി കോൺസുലേറ്റ് ആണ് ഇന്ത്യയിലുള്ള സൗദി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. കൊച്ചിയിൽ പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും നടക്കുന്ന സ്ഥലങ്ങളിൽ പോകുന്നത് സൂക്ഷിക്കണമെന്നും മുൻകരുതൽ വേണമെന്നും കോൺസുലേറ്റ് നിർദേശിച്ചു. ഇത്തരം പ്രതിഷേധ പരിപാടികൾ ഇല്ലാതാകുന്നത് വരെ കഴിയുന്നതും പുറത്തിങ്ങരുതെന്നും സൗദി പൌരന്മാരോട് കോൺസുലേറ്റ് ആവശ്യപ്പെട്ടു. അടിയന്തിര ആവശ്യങ്ങൾക്ക് മുംബെയിലെ സൗദി കോൺസുലേറ്റുമായി 0091 98 92 01 94 44 എന്ന നമ്പരിൽ ബന്ധപ്പെടാനും കോൺസുലേറ്റ് നിർദേശിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here