‘ഗ്ലോബ് സോക്കർ’ ഫുട്ബോൾ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

‘ഗ്ലോബ് സോക്കർ’ ഫുട്ബോൾ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. അഞ്ചാം തവണയാണ് ക്രിസ്റ്റ്യാനോയ്ക്ക് പുരസ്കാരം സ്വന്തമാകുന്നത്. ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സാണ് മികച്ച പരിശീലകൻ. നാല് പുരസ്കാരങ്ങൾ ഇതിനകം സ്വന്തമായ ക്രിസ്റ്റ്യാനോയെ തേടി ഹാട്രിക് നേട്ടമെത്തി. 2011 മുതലാണ് ഗ്ലോബ് സോക്കർ പുരസ്കാരങ്ങളിൽ മികച്ച താരത്തിനുള്ള ബഹുമതി ഏർപ്പെടുത്തിയത്.
അത്‌ലറ്റിക്കോ മഡ്രിഡിന്റെ അന്റോയ്ൻ ഗ്രീസ്മാൻ, പി.എസ്.ജിയുടെ കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് റൊണാൾഡോ വിജയിയായത്. ഫിഫ പുരസ്കാരവും ബലോൺദ്യോറും കഴിഞ്ഞാൽ ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ പുരസ്കാരമാണ് ഗ്ലോബ് സോക്കർ. ലോകകപ്പ് വിജയിച്ച് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സാണ് മികച്ച പരിശീലകൻ. ബ്രസീലിന്റെ ഇതിഹാസതാരം റൊണാൾഡോയ്ക്ക് ലഭിച്ചു പ്ലെയർ കരിയർ അവാർഡ്.
Read More: ഏഷ്യൻ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്
റൊണാൾഡോയുടെ ഏജന്റായ ഹോർഗെ മെൻഡെസാണ് ഫുട്ബോൾ ലോകത്തെ മികച്ച ഏജന്റ്. ആരാധകരുടെ പുരസ്കാരവും റൊണാൾഡോ സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here