Advertisement

നെടുമങ്ങാട് എസ്‌.ഐയെയും സംഘത്തെയും ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

January 6, 2019
Google News 1 minute Read
ATTACK HARTHAL

ഹര്‍ത്താലിനിടെ നെടുമങ്ങാട് എസ്‌.ഐയെയും സംഘത്തെയും ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അക്രമത്തില്‍ എസ്‌ഐ സുനില്‍ ബേബിയുടെ കൈ ഒടിഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പഴകുറ്റിയ്ക്ക് സമീപമായിരുന്നു സംഭവം.

Read More: മെസിയെ മറികടന്ന് ഛേത്രി; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കില്‍ സഞ്ചരിച്ച് പ്രദേശത്ത് ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും, അക്രമം അഴിച്ചുവിടുകയും ചെയ്തു. ഇതിനിടെ അക്രമം നടത്തിയ ഒരാളെ പൊലീസ് പിടികൂടി ജീപ്പില്‍ കയറ്റി. ഇതോടെ പ്രകടനവുമായി പോയവര്‍ തിരിച്ചെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു.

Read More: നയന്‍താര ഇരട്ടവേഷത്തില്‍; ഹൊറര്‍ സിനിമ ‘ഐറ’യുടെ ടീസര്‍ കാണാം

അക്രമത്തെ തുടര്‍ന്ന് എസ്ഐയുടെ കൈ ഒടിയുകയും, പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഒരാളെ മാത്രമെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായുള്ളു. അക്രമം നടത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here