Advertisement

മധ്യവയസ്‌കനെ കാട്ടാന അടിച്ചുകൊന്നു

January 6, 2019
Google News 0 minutes Read

അട്ടപ്പാടി പുതൂരിൽ മധ്യവയസ്‌കനെ കാട്ടാന അടിച്ചു കൊന്നു. പങ്കനാരിപ്പള്ളം ഊരിൽ നാഗമൂപ്പൻ മകൻ വെള്ള (60) ആണ് കൊല്ലപ്പെട്ടത്. വൈകുന്നേരം വെന്തവട്ടി ഊരിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ഊരിലെ പതിനഞ്ചോളം ആളുകൾ തമിഴ്നാട്ടിൽ അരി വാങ്ങാൻ പോയി വരും വഴിയാണ് സംഭവം. വനത്തിലൂടെ നടന്നുവന്ന ഇവരെ ഊരിന് സമീപത്ത് വച്ച് ഒറ്റക്കൊമ്പൻ ഉപദ്രവിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here