Advertisement

മകരവിളക്ക്; ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

January 6, 2019
Google News 0 minutes Read
sabarimala curfew may be extended

മകരവിളക്കിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിയ്ക്ക് ശബരിമലയിലാണ് യോഗം. ബോർഡ് പ്രസിഡൻറും അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. മകരജ്യോതി ദർശനത്തിന് ഭക്തർക്കായി സന്നിധാനത്ത്  പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനിടെ യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡുമായി ആലോചിക്കാതെ നട അടച്ചതിനും ശുദ്ധി ക്രിയ നടത്തിയതിനും തന്ത്രി കണ്ഠരര് രാജീവർക്ക് ഇന്ന് നോട്ടീസ് നൽകും. ബോർഡ് കമ്മീഷണറാണ് നോട്ടീസ് നൽകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here