Advertisement

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം; ബിജെപി ആവശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്

January 7, 2019
Google News 1 minute Read
ramesh chennithalaa

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപി ആവശ്യത്തെ എതിർത്ത് കോണ്‍ഗ്രസ്. ബിജെപിയുടെ ഇത്തരം ആവശ്യങ്ങൾ വങ്കത്തരം ആണെന്ന് കെ.സി വേണുഗോപാൽ എംപി. അക്രമത്തിലൂടെ അല്ല ശബരിമല വിഷയത്തിൽ പരിഹാരം ഉണ്ടാക്കേണ്ടത്. നിയമ നിർമ്മാണം നടത്തുകയാണ് ചെയ്യേണ്ടത് എന്നും കെ.സി വേണുഗോപാൽ പറഞ്ഞു. രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്നും പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ ബാലറ്റിലൂടെ താഴെയിറക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

Read More: ‘സേവ് കേരള ഫ്രം ആര്‍.എസ്.എസ്’; സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ ക്യാംപെയിന്‍

ശബരിമല അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേരത്തെ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.  ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് കേരളത്തിലെ വിഷയം സഭയിൽ ഉന്നയിച്ചത്. കേരളത്തില്‍ നടന്ന അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാനത്ത് അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി ലോക്‌സഭയില്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കോ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കോ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ പോലും അക്രമങ്ങള്‍ ഉണ്ടാകുന്നു. നല്ല രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനത്ത് കഴിയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ കേന്ദ്രം ഇടപെട്ട് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here