മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം; ബില്‍ സഭയില്‍ അവതരിപ്പിക്കും

രാജ്യസഭയുടെ ശീതകാല സമ്മേളനം ജനുവരി 9 വരെ നീട്ടി. മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകാനുള്ള ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനായാണ് സഭാ നടപടികൾ നീട്ടിയതെന്നാണ് സൂചന. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തില്‍ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്ന കാര്യമാണിത്. പത്തുശതമാനം സാമ്പത്തികസംവരണം കൊണ്ടുവരുന്ന ഭേദഗതി പാര്‍ലമെന്‍റ് പാസാക്കിയാലും ജുഡിഷ്യല്‍ പരിശോധനയ്ക്ക് വിധേയമാകുും.
രാജ്യത്ത് സാമ്പത്തിക സംവരണത്തിന് കേന്ദ്രസർക്കാർ തിരുമാനം. വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആണ് 10 ശതമാനം സംവരണം എർപ്പെടുത്തുക. മുന്നാക്കസമുദായത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണം യാഥാർത്ഥ്യമാക്കാൻ ഭരണഘടന ഭേഭഗതി ചെയ്യാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ധാരണയായ്. അണിയറയിൽ തയ്യാറായ തിരുമാനത്തിന്റെ സൂചന നൽകാതെയാണ് അടിയന്തര മന്ത്രിസഭായോഗം പ്രധാനമന്ത്രി വിളിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തിരുമാനം മന്ത്രി സഭാ യോഗത്തിൽ അദ്ദേഹം അറിയിച്ചു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായ് പിന്നാക്കം നിൽക്കുന്നവർക്കാണ് തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം ലഭിയ്ക്കുക.
മൂന്നു വ്യവസ്ഥകൾ ആണ് അനുകൂല്യം ലഭിയ്ക്കാൻ അടിസ്ഥാനം എട്ടു ലക്ഷം രൂപയിൽ താഴെയാകണം വാർഷികവരുമാനം, വീട് സ്വന്തമായുണ്ടെങ്കിൽ അധിന്റെ വലിപ്പം 1000 സ്ക്വയർ ഫീറ്റിന് മുകളിൽ പാടില്ല. 5 എക്കറിലധികം ക്യഷിഭൂമി സ്വന്തമായ് ഉണ്ടാകരുതും. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പരമാവധി 50 ശതമനത്തിലധികം സംവരണം മാത്രമേ സാധിയ്ക്കു. ഇത് മറികടക്കാൻ ഭരണഘടന ഭേഭഗതി യാഥാർത്ഥ്യമാക്കാനും മന്ത്രി സഭായോഗം തിരുമാനിച്ചു. നാളെത്തന്നെ പാർലമെന്റിൽ ഇതിനായുള്ള ബില്ല് കൊണ്ടുവരും. ഭരണഘടനയുടെ 15, 16 വകുപ്പുകളിൽ ഭേദഗതി വരുത്താനാണ് ശ്രമം. സർക്കാർ തിരുമാനത്തിനെതിരെ സമ്മിശ്രവികാരമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
1993ല്‍ ഇന്ദിരാ സാഹ്നി കേസിലാണ് ഒന്‍പതംഗ വിശാലബെഞ്ച് സംവരണം സംബന്ധിച്ച ചരിത്രവിധി പുറപ്പെടുവിച്ചത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും സംവരണം അന്‍പത് ശതമാനത്തിലധികം പാടില്ലെന്നതായിരുന്നു ഇന്ദിരാ സാഹ്നിയുടെ വിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here