Advertisement

പ്രക്ഷോഭങ്ങളിൽ സ്വകാര്യമുതൽ നശിപ്പിക്കുന്നവരെ കുടുക്കാൻ പുതിയ നിയമവുമായി സർക്കാർ

January 7, 2019
Google News 0 minutes Read

പ്രക്ഷോഭങ്ങളിൽ സ്വകാര്യമുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശീകരണത്തിന് തുല്യമാക്കി സർക്കാർ നിയമം കൊണ്ടുവരുന്നു. ഇതിനായി പ്രിവൻഷൻ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ് പ്രോപ്പർട്ടി ഓർഡിനൻസിന് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകിയേക്കും . പ്രതിഷേധങ്ങളിൽ പാർട്ടി ഓഫീസുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾ പൊതുമുതൽ നശീകരണമായി കണക്കാക്കുന്നതാണ് നിയമം

കൊടുങ്ങല്ലൂർ ഫിലിം ,സൊസൈറ്റി കേസിലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഓർഡിനൻസ്. കേന്ദ്രനിയമമായ പൊതുമുതൽ നശീകരണ നിരോധന നിയമത്തിന്റെ അതേ മാതൃകയിലാണ് സംസ്ഥാന സർക്കാർ പുതിയ നിയമം കൊണ്ടുവരിക. ഹർത്താൽ ദിനത്തിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ഏറെയും ആക്രമിക്കപ്പെട്ടെങ്കിലും പൊതുമുതൽ നശീകരണത്തിനുള്ള ശിക്ഷയോ സ്വത്ത് കണ്ടു കെട്ടലോ സാധ്യമാകാത്ത സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത്. സ്വകാര്യ വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ചവർക്ക് വേഗം ജാമ്യം ലഭിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതി സ്വകാര്യ വസ്തുക്കൾക്ക് നാശം വരുത്തിയാൽ ഒരു വർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ കിട്ടുന്ന തരത്തിലാണ് നിയമനിർമാണം . ഓ!ർഡിനൻസിന്റെ കരട് ചർച്ച ചെയ്ത് അന്തിമതീരുമാനം മന്ത്രിസഭാ യോഗത്തിലെടുക്കും. സ്വകാര്യവ്യക്തികളുടെ വീട്, ഓഫീസുകൾ , വാഹനങ്ങൾ , പാർട്ടി ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ, സ്വകാര്യ ഫാക്ടറികൾ ,വിദ്യാലയങ്ങൾ എന്നിവ സംരക്ഷിക്കപ്പെടും. ഇതിനെതിരെയുള്ള ആക്രമണങ്ങൾ കടുത്ത ശിക്ഷ ലഭിക്കുന്നതും സ്വത്തുക്കൾ കണ്ടുകെട്ടുന്ന തരത്തിലുള്ള കുറ്റകൃത്യമാവും. ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുള്ള സ്ഥിതിഗതികളും മന്ത്രിസഭാ യോഗം വിലയിരുത്തും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here