‘പറഞ്ഞതെല്ലാം സത്യം’; ലോക്‌സഭയില്‍ നുണ പറഞ്ഞിട്ടില്ലെന്ന് പ്രതിരോധമന്ത്രി

റഫാല്‍ ഇടപാടിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് (എച്ച്.എ.എല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞത് നുണയല്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷം അവകാശലംഘനനോട്ടീസ് നൽകിയ സാഹചര്യത്തിലാണ് സ്പീക്കർ സുമിത്രാ മഹാജൻ നിർമലാ സീതാരാമന് പ്രസ്താവന നടത്താൻ അവസരം നൽകിയത്.
Read More: ഡൽഹിയിൽ കടുത്ത മൂടൽ മഞ്ഞ്; ഗതാഗത സംവിധാനം ഭാഗികമായി തടസപെട്ടു; 50 വിമാനങ്ങൾ റദ്ദാക്കി
എച്ച്എഎല്ലിന് 26,570.80 കോടി രൂപയുടെ കരാർ കിട്ടിക്കഴിഞ്ഞു. 73,000 കോടി രൂപയുടെ ഓർഡറുകൾ കിട്ടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. എച്ച്എഎല്ലിന്‍റെ വികസനമാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യം – നിർമലാ സീതാരാമൻ വ്യക്തമാക്കി.
Read More: കോഹ്‌ലിപ്പടയുടെ വിജയഗാഥ (ചിത്രങ്ങള്‍ കാണാം)
എന്നാൽ അവകാശലംഘനനോട്ടീസ് പരിഗണിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ തുടരുന്നതിനെ കരാറുകൾ കിട്ടിക്കഴിഞ്ഞു എന്ന് പറയുന്നത് സഭയെ തെറ്റിദ്ധരിപ്പിക്കലാണെന്നും കോൺഗ്രസ് എം പി കെ സി വേണുഗോപാൽ പറഞ്ഞു. ഇതേത്തുടർന്ന് സഭ ബഹളത്തിൽ മുങ്ങി. സഭയിലെ ബഹളത്തെ തുടര്‍ന്ന് നാല് എംപിമാരെ രണ്ട് ദിവസത്തേക്ക് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് അണ്ണാ ഡിഎംകെ എല്‍എമാരെയും ടിഡിപിയുടെ ഒരു എംപിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
Defence Minister in Lok Sabha: I have received confirmation from HAL that contracts during 2014-18 worth Rs 26,570.80 crore have already been signed with HAL. Orders worth Rs 73,000 Cr approx are in the pipeline pic.twitter.com/UeWFQ2Gc37
— ANI (@ANI) January 7, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here