Advertisement

ഇതിഹാസങ്ങള്‍ക്ക് സാധിക്കാത്തത് കോഹ്‌ലി നേടി

January 7, 2019
Google News 1 minute Read
VIRAT KOHLI IND AUS

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി വിരാട് കോഹ്‌ലി. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-1 ന്റെ വിജയത്തിലാണ് കോഹ്‌ലിയും സംഘവും സ്വന്തമാക്കിയത്. മഹേന്ദ്ര സിംഗ് ധോണി, സൗരവ് ഗാംഗുലി, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ ഇതിഹാസ നായകന്മാര്‍ക്ക് സാധിക്കാത്ത കാര്യമാണ് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ കോഹ്‌ലി സ്വന്തമാക്കിയത്. 2003 – 2004 വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന പര്യടനത്തില്‍ 1-1 ന് ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയിരുന്നു. ഇതാണ് ഇന്ത്യയുടെ ഏറ്റവും ഒടുവിലുത്തെ മികച്ച പ്രകടനം. അന്ന് ഇന്ത്യയെ നയിച്ചത് സൗരവ് ഗാംഗുലിയായിരുന്നു.

Read More: ചന്ദ്രന്‍ ചുവപ്പണിയും; ‘ബ്ലഡ് മൂണ്‍’ വീണ്ടുമെത്തുന്നു

ഓസീസില്‍ ഒരു മുഴുനീള ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലി ഇന്ത്യയെ നയിക്കുന്നത് ഇതാദ്യമായാണ്. 2014 – 15 ഓസീസ് പര്യടനത്തിനിടെയായിരുന്നു കോഹ്‌ലി ആദ്യമായി ഇന്ത്യന്‍ നായകനായത്. അന്ന് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ധോണി പരുക്കിനെ തുടര്‍ന്ന് കളിക്കാതിരുന്നപ്പോഴാണ് കോഹ്‌ലി ഇന്ത്യയെ ടെസ്റ്റില്‍ നയിച്ചത്.

Read More: ‘വീരന്‍ കോഹ്‌ലി, താരം പൂജാര’; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം

ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാല് മത്സരങ്ങളുടെ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാനത്തെയും നാലാമത്തെയും ടെസ്റ്റ് മഴമൂലം സമനിലയില്‍ പിരിഞ്ഞു. ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 12 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. അതില്‍ എട്ട് ടെസ്റ്റ് പരമ്പരകള്‍ ഓസീസ് സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here