ഹര്‍ത്താലിന് ആക്രമിച്ചു; വായ് മൂടിക്കെട്ടി കെ സുരേന്ദ്രന്റെ ഫോട്ടോയെടുത്ത് മാധ്യമപ്രവര്‍ത്തകന്‍

ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലില്‍ സമരാനുകൂലികള്‍ ആക്രമിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍. പ്രസ് മീറ്റിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫോട്ടോ മാധ്യമപ്രവര്‍ത്തകന്‍ എടുത്തത് കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി എത്തിയതാണ്. കൊല്ലത്തെ മംഗളം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ജയമോഹനാണ് ഇത്തരത്തില്‍ പ്രതിഷേധിച്ചത്. വാര്‍ത്ത സമ്മേളനത്തിനാണ് കൊല്ലം പ്രസ് ക്ലബില്‍ കെ സുരേന്ദ്രന്‍ എത്തിയത്. ഹര്‍ത്താല്‍ ദിവസം സമരാനുകൂലികളുടെ അക്രമം പകര്‍ത്താന്‍ ശ്രമിച്ചതിന് ജയമോഹന്‍ തമ്പി, ജനയുഗം ഫോട്ടോഗ്രാഫര്‍ സുരേഷ് ചൈത്രം എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
തലയ്ക്ക് പരിക്കേറ്റ ജയമോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ഹര്‍ത്താലിലെ അക്രമണങ്ങളുടെ പേരില്‍ ബി.ജെ.പി നേതാക്കളെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here