മലയാളത്തിലെ ആദ്യ പ്രൊഫഷണൽ ഷെഫ് യൂട്യൂബ് കുക്കറി ചാനൽ ഇതാ

നാടനെന്നല്ല, കോണ്ടിനന്റലായാലും പ്രൊഫഷണല്‍ രീതിയില്‍ അത് ഒന്ന് വച്ച് നോക്കണം എന്ന് ആഗ്രഹിക്കാത്തവരില്ല. അവര്‍ക്ക് ഒരു പുതിയ ‘ആകാശം’ തുറന്ന് കൊടുക്കുകയാണ് ഷെഫുമാരായ സിനോയ് ജോണും ഷിബിനും. ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷിബിൻ&സിനോയ്സ് കിച്ചൺ എന്ന യുട്യൂബ് ചാനലില്‍ മലയാളി ഹോട്ടലില്‍ മാത്രം പോയി കഴിക്കുന്ന ഭക്ഷണങ്ങള്‍ വരെ എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് കാണിച്ച് തരും, ലളിതമായി, അതും ഷെഫുമാര്‍ക്ക് മാത്രം സ്വന്തമായ ടിപ്സ് അടക്കം.
കേട്ടുമാത്രം പരിചയം ഉള്ളതും, കേട്ട് പോലും പരിചയം ഇല്ലാത്തതുമായ ആഹാരസാധനങ്ങള്‍ ഇവിടെ കാണാം. ചിക്കന്‍ മന്തി, സായിപ്പിന്റെ പുട്ട്, ന്യൂട്ടെല്ല ക്രീപ്സ്, തുളസിയില കൊഞ്ച്, ചിക്കന്‍ ശാഷ്ളിക് തുടങ്ങിയ ഐറ്റങ്ങള്‍ ഇനി ധൈര്യമായി ഉണ്ടാക്കാം യൂട്യൂബിൽ തരംഗമായി മാറുകയാണ് മലയാളത്തിലെ ആദ്യ പ്രൊഫഷണൽ ഷെഫ്സ് യൂട്യൂബ് കുക്കറി ചാനൽ.
അവതരണ മികവ് കൊണ്ടും ഭക്ഷണത്തിലെ വൈവിദ്ധ്യം കൊണ്ടും വീഡിയോയുടെ ഗുണമേന്മ കൊണ്ടും, മറ്റ് യൂട്യൂബ് കുക്കറി ചാനലുകളിൽ നിന്ന് വ്യത്യസ്തമാണ് ഷിബിൻ&സിനോയ്സ് കിച്ചൺ. ദേ പുട്ട് റെസ്റ്റോറന്റിന്റെ കോർപറേറ്റ് ഷെഫ് സിനോയ് ജോണും, അബുദാബി നാഷണൽ ഹോട്ടൽസിന്റെ എക്സിക്യൂട്ടീവ് ഷെഫ് ഷിബിൻ കെപി യും ചേർന്നാണ് അവതരണം. വർഷങ്ങളുടെ പ്രവർത്തന പരിചയവും പാചക കലയോടും, പുതിയ രുചികളോടും ഉള്ള അവരുടെ അടങ്ങാത്ത സ്നേഹവും പാഷനും തന്നെയാണ് ഈ യൂട്യൂബ് കുക്കറി ചാനലിന്റെ പിറവിക്ക് പിന്നിൽ.
ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന സാധങ്ങൾ ഉപയോഗിച്ച് വേഗത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന വ്യത്യസ്തമായ വിഭവങ്ങളാണ് ഷിബിൻ& സിനോയ്സ് കിച്ചൺ അവതരിപ്പിക്കുന്നത്. പാചകത്തിന് പുറമെ അതിനാവിശ്യമായ ടിപ്സ്& ട്രിക്‌സ് കൂടെ ഉൾപ്പെടുത്തിയാണ് ഓരോ വീഡിയോയും പുറത്തിറക്കുന്നത് എന്ന പ്രത്യേകതയും ഇവർക്ക് അവകാശപെട്ടതാണ്.
യു ട്യൂബ് ചാനല്‍ – https://www.youtube.com/channel/UCpQ70bEe4JFZSvT5H6ZWIPw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here