സാമ്പത്തിക സംവരണം: വഞ്ചനയെന്ന് വെള്ളാപ്പള്ളി

ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പിന്നോക്ക ജനവിഭാഗങ്ങളക്കമുള്ള അവഗണനയും നീതി നിഷേധവുമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഭരണഘടന പിന്നോക്ക വര്‍ഗ്ഗങ്ങള്‍ക്കാണ് സംവരണം നല്‍കിയിട്ടുള്ളത്. ഇന്നും കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളില്‍ സാമുദായിക സംവരണം ഉണ്ടായിട്ട് പോലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എന്‍ഡിപി ഒരിക്കലും എതിരല്ല. അതിന് ആവശ്യമായ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാവുന്നതാണ്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന് വിരുദ്ധവുമാണ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് എസ്എന്‍ഡിപി ആവശ്യപ്പെടുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here