കോൺഗ്രസിന് വോട്ടു ചെയ്യുന്നത് നരേന്ദ്ര മോദിയെ ശക്തിപ്പെടുത്തുന്നതിന് തുല്യം : അരവിന്ദ് കെജ്രിവാൾ

ആം ആദ്മി പാർട്ടി കൂടി ഉൾപ്പെട്ട വിശാഖമുന്നണിയ്ക്കുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സഖ്യ സാധ്യതകൾ ഡൽഹി മുഖ്യമന്ത്രി പരസ്യമായി തള്ളി . കോൺഗ്രസിന് വോട്ടു ചെയ്യുന്നത് നരേന്ദ്ര മോദിയെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണെന്ന് കെജ്രിവാൾ പറഞ്ഞു. സജ്ജൻ കുമാറിനെതിരായ വിധിയ്ക്ക് ശേഷം കോൺഗ്രസ് ബന്ധം തിരിച്ചടിയാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്ത് അരിവന്ദ് കെജ്രിവാളിന്റെ
അണിയറയിൽ കെട്ട ആം ആദ്മി-കോൺഗ്രസ് സഖ്യം ലോകസഭ തിരഞ്ഞെടുപ്പിൽ യാഥാർത്ഥ്യമാകില്ല. ആദ്യം കോൺഗ്രസ് ബന്ധത്തിന് അരസമ്മതം മൂളിയ ആം ആദ്മി പാർട്ടി ഇന്ന് എല്ലാ സഖ്യ സാധ്യതകളും തള്ളി. കോൺഗ്രസ്സിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയ്ക്കും മോദിയ്ക്കും അനുകൂലമാകും എന്ന നയം അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. എല്ലാവരും വോട്ട് ആം ആദ്മി പാർട്ടിയ്ക്ക് തന്നെ ചെയ്യണം എന്നാണ് നിർദ്ധേശം.
ആം ആദ്മിയെ കൂടെ കൂട്ടിയാൽ ഡൽഹിയ്ക്ക് പുറമേ പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളും നേട്ടം ഉണ്ടാക്കാമെന്നായിരുന്നു കോൺഗ്രസ് പ്രതിക്ഷ. പുതിയ സാഹചര്യത്തിൽ ഇത് അസ്ഥാനത്തായ്. നിലവിൽ ഡൽഹിയിലെ 7 ലോക്‌സഭാ സീറ്റിലും ബി ജെ പി എം .പി മാരാണ് ഉള്ളത്. ഇതിൽ ചിലത് പിടിച്ചെടുക്കാൻ മുതിർന്ന നേതാക്കളെ അണിനിരത്താനായിരുന്നു കോൺഗ്രസ് പദ്ധതി. സജ്ജൻ കുമാറിനെതിരെ വന്ന കൊടതി വിധിയെ തുടർന്നുള്ള സാഹചര്യമാണ് ആം ആദ്മിപാർട്ടിയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. കോൺഗ്രസ്സിന്റെ ഡൽഹി അദ്ധ്യക്ഷൻ അജയ് മാക്കാൻ കഴിഞ്ഞ ദിവസ്സം രാജി വച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here