ശബരിമല പ്രവേശനത്തിന് ശ്രമിച്ചതിന് ശേഷം സംഘപരിവാർ,ബിജെപി ആക്രമണം നേരിടുന്നു; ആദിവാസി വനിത പ്രസ്ഥാനം നേതാവ് അമ്മിണി 24 നോട്

ശബരിമല പ്രവേശനത്തിന് ശ്രമിച്ചതിന് ശേഷം വ്യാപക സംഘപരിവാർ,ബിജെപി ആക്രമണം നേരിടുന്നതായി ആദിവാസി വനിത പ്രസ്ഥാനം നേതാവ് അമ്മിണി. ഭീഷണിപ്പെടുത്തിയവരുടെ പേരുകൾ സഹിതം പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.കൂട്ടായ്മയുമായി ആലോചിച്ച ശേഷം ഉടൻ ശബരിമലയിലേക്ക് തിരിക്കുമെന്നും അമ്മിണി 24നോട് പറഞ്ഞു
ശബരിമല ദർശനം പ്രഖ്യാപിച്ച ശേഷം നിരവധി സംഘപരിവാർ,ബിജെപി പ്രവർത്തകരുടെ ഭീഷണികളേയാണ് അമ്മിണി നേരിട്ടത്.സഹോദരിയുടെ വീട്ടിലെത്തി അസഭ്യവർഷം നടത്തിയ സംഘപരിവാർ പ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് അമ്മിണി പറയുന്നത്.അമ്പലവയൽ പോലീസാണ് സംഭവത്തിൽ കേസെടുത്തിട്ടുളളത്.വയനാട് എസ്പിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി വൈകുന്നതിൽ ദുരൂഹത സംശയിക്കുകയാണിവർ
മനീതീ,നവോത്ഥാനകേരളം ശബരിമലയിലേക്ക് തുടങ്ങിയ സംഘടനകളുമായി ചേർന്ന് വീണ്ടും ശബരിമല ദർശനം ലക്ഷ്യമിടുന്നുണ്ട് ഇവർ.ദർശനത്തിന് സുരക്ഷയൊരുക്കാമെന്ന് കോട്ടയം എസ്പി ഉറപ്പ് നൽകിയതായും അമ്മിണി പറഞ്ഞു
ശബരിമല ദർശനം ആഗ്രഹിക്കുന്ന സ്ത്രീകളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ രൂപീകരിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ദർശനത്തിനെത്താനുളള ചർ്ച്ചകൾ സജീവമായി പുരോഗമിക്കുന്നുണ്ടെന്നും അമ്മിണി വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here