കലക്ഷന്‍ റെക്കോര്‍ഡില്‍ പുതു ചരിത്രമെഴുതി കെഎസ്ആര്‍ടിസി

കലക്ഷന്‍ റെക്കോര്‍ഡില്‍ പുതു ചരിത്രമെഴുതി കെഎസ് ആര്‍ടിസി. ഇന്നലെ ലഭിച്ചത് 8കോടി 54 ലക്ഷത്തി 77,240 രൂപയാണ്. കെഎസ് ആര്‍ടിസിയുടെ ചരിത്രത്തില്‍ തന്നെ സര്‍വ്വകാല റെക്കോര്‍ഡാണിത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 ന് നേടിയ 8 ,50, 68,777 രൂപആണ് കെഎസ് ആര്‍ടിസുയുടെ ഇതുവരെയുള്ള മികച്ച വരുമാനം. അന്ന് സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് കെഎസ് ആര്‍ടിസി നേട്ടമുണ്ടാക്കിയത്. ഇതിനെ മറികടക്കുന്ന വരുമാനം തിങ്കളാഴ്ച കോര്‍പ്പറേഷന്‍ സ്വന്തമാക്കി. എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും, പിഎസ് സി വഴി നിയമനം നേടിയ 1400 പേര്‍ പൂര്‍ണ്ണമായി ജോലിയില്‍ പ്രവേശിക്കാത്തതും കെഎസ് ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എണ്ണൂറോളം സര്‍വ്വീസുകള്‍ റദ്ദാക്കുന്ന സാഹചര്യവുമുണ്ടായി. 5072 ബസുകളിലായി 16,450 ഡ്രൈവര്‍മാരും കണഅടക്ടര്‍മാരുമാണ് ഇന്നലെ ജോലിയില്‍ ഉണ്ടായത്. യാത്രക്കാരുടെ എണ്ണമനുസരിച്ച് റൂട്ടുകള്‍ പുനര്‍ ക്രമീകരിച്ചതടക്കമുള്ള നടപടികളാണ് വരുമാന നേട്ടത്തിന് പിന്നില്‍. 2019 ഓടെ പെന്‍ഷന്‍ ഒഴികെയുള്ള ചെലവുകള്‍ സ്വയം കണഅടെത്താനാണ് മാനേജ്‌മെ്#റിന്റെ ലക്ഷ്യം ഇതിനായി മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രത്യേക യജ്ഞം ആരംഭിച്ചതായും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here