വേഷപ്രച്ഛന്നയായിട്ടാണ് ദര്‍ശനം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മഞ്ജു

വേഷപ്രച്ഛന്നയായിട്ടാണ് ദർശനം നടത്തിയതെന്ന റിപ്പോർട്ടുകൾ മഞ്ജു നിഷേധിച്ചു. ഭസ്മം പൂശിയതാണ് തലമുടി നരച്ചതായി തോന്നാൻ കാരണം. പൊലീസിന്റെ പരിശോധന ഒന്നും ഇല്ലാതെ സുഗമമായി തന്നെ ദർശനം നടത്തിയതെന്നും മഞ്ജു ’24’ നോട് പറഞ്ഞു. ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കൊപ്പമാണ് താനും മല ചവിട്ടിയത്. വേഷപ്രച്ഛന്നയായിട്ടല്ല ദര്‍ശനം നടത്തിയതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
Read More: ‘നെഞ്ചിനകത്ത്’ ലാലേട്ടന്‍; വീഡിയോ വൈറല്‍
ദളിത് മഹിള ഫെഡറേഷന്‍ നേതാവും കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയുമായ മഞ്ജുവാണ് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 39 വയസ്സുകാരിയായ മഞ്ജു വേഷപ്രച്ഛന്നയായാണ് ദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യം സര്‍ക്കാരോ പൊലീസോ സ്ഥിരീകരിച്ചിട്ടില്ല.
Read More: ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ഒരു യുവതി കൂടി
ഇന്നലെ രാവിലെ 7.30 ന് ദര്‍ശനം നടത്തിയതായാണ് മഞ്ജു അവകാശപ്പെടുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7.30 ന് പതിനെട്ടാം പടി വഴി ശ്രീകോവിലിന് മുന്നിലെത്തുകയും ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞ് 10.30 ന് പമ്പയില്‍ തിരിച്ചെത്തുകയും ചെയ്തുവെന്നുമാണ് മഞ്ജുവിന്റെ അവകാശവാദം. ഒക്ടോബര്‍ 20 ന് ശബരിമല ദര്‍ശനം നടത്താന്‍ മഞ്ജു ശ്രമിച്ചിരുന്നു. എന്നാല്‍, സുരക്ഷാകാരണങ്ങളാല്‍ ദര്‍ശനം പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here