കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദം; എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി എൻ.കെ പ്രേമചന്ദ്രൻ എം.പി

nk prem chandran mp against ldf on kollam bypass issue

കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദത്തിൽ എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി എൻ.കെ പ്രേമചന്ദ്രൻ എം.പി. കൊല്ലം ബൈപ്പാസിന്റെ നിർമ്മാണം വൈകിപ്പിക്കാനും ഉദ്ഘാടന വൈകിപ്പിക്കാനും സംസ്ഥാന സർക്കാരും അവർക്ക് നേത്രത്വം നൽകുന്ന പാർട്ടിയും ശ്രമിച്ചു. ജി. സുധാകന്റെ നേത്രത്വത്തിൽ ഇതിനുളള ശ്രമങ്ങൾ നടന്നു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിച്ചാൽ സംഘിയാകുമെങ്കിൽ ആദ്യ സംഘി പിണറായി വിജയനാണ്. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ ഡേറ്റിനായി ആറ് മാസമാണ് പിണറായി കാത്തിരുന്നത്. വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ 24നോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More