നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വ്യാജ ഏറ്റമുട്ടല്‍; താൽപര്യ ഹർജികൾ സുപ്രീംകോടതിയില്‍

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നടന്ന വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏറ്റുമുട്ടലുകൾ അന്വേഷിച്ച ജസ്റ്റിസ് എച്ച്.എസ്. ബേദിയുടെ റിപ്പോർട്ടിന്മേലും കോടതിയിൽ വാദം നടക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ബേദിയുടെ റിപ്പോർട്ട് പരസ്യമാക്കരുതെന്ന് ഗുജറാത്ത് സർക്കാർ കഴിഞ്ഞതവണ ആവശ്യപ്പെട്ടിരുന്നു. 2002 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ നടന്ന ഇരുപത്തിരണ്ട് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഗാന രചയിതാവ് ജാവേദ് അക്തർ അടക്കമുള്ളവരാണ് ഹർജി നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here