Advertisement

സംവരണ ബില്‍ രാജ്യസഭയിലും പാസായി

January 9, 2019
Google News 7 minutes Read
bill

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയുള്ള ബില്‍ രാജ്യസഭയിലും പാസായി. 124-ാം ഭരണഘടനാ ഭേദഗതിയോടെയാണ് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയുള്ള ബില്‍ രാജ്യസഭ പാസാക്കിയത്. 165 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം അംഗീകരിച്ചില്ല. ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസാക്കിയിരുന്നു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 141 വോട്ടുകള്‍ക്കാണ് തള്ളിയത്.

ഡി.എം.കെ എം.പി കനിമൊഴിയുടെ ആവശ്യത്തെ കോണ്‍ഗ്രസ്സ്, സി.പി.എം, തൃണമൂല്‍, ആര്‍.ജെ.ഡി, ടി.ഡി.പി അടക്കം മിക്ക പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചു. എന്നാല്‍ ബില്ലിനെ ആശയപരമായി ഇവര്‍ എതിര്‍ത്തില്ല.

അതേസമയം ബില്ലിനെ എ.ഐ.എ.ഡി.എം.കെ എതിര്‍ത്തു. കീഴ്‍വഴക്കവും ചട്ടവും മറികടന്നാണ് സര്‍ക്കാര്‍ സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കുന്നതെന്നും കൂടിയാലോചന ഇല്ലാതെയാണ് രാജ്യസഭാ സമ്മേളനം നീട്ടിയത് എന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.

Read More: സാമ്പത്തിക സംവരണ ബില്‍ പാസ്സായി

ബിൽ രാജ്യത്ത് സാമൂഹ്യ മേഖലയിൽ അവസരസമത്വം ഉണ്ടാക്കും എന്ന് ബില്ലിന്മേൽ നടന്ന ചർച്ച ഉപസംഹരിച്ച് കേന്ദ്രസർക്കാർ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള സി.പി.എം അംഗങ്ങൾ ബില്ലിന്മേൽ കൊണ്ടുവന്ന ഭേഭഗതികൾ പാസായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here