ശബരിമലയില്‍ വിശ്വസത്തിനൊപ്പം ഓരോ വര്‍ഷവും അനാചാരങ്ങള്‍ കൂടി വരുന്നുവെന്ന് റിപ്പോർട്ട്

ശബരിമലയില്‍ വിശ്വസത്തിനൊപ്പം ഓരോ വര്‍ഷവും അനാചാരങ്ങള്‍ കൂടി വരുന്നു. മാളികപ്പുറത്താണ് അനാചാരങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. അന്യസംസ്ഥാനത്തിനെത്തുന്ന ഭക്തരാണ് ശബരിമലയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ആചാരങ്ങളെന്ന രീതിയിൽ ചെയ്തുവരുന്നത്.
ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അനാചാരങ്ങളും വര്‍ധിച്ചു വരികയാണ്. മാളികപ്പുറത്താണ് ഇതു ഏറ്റവും കൂടുതല്‍. മാളികപ്പുറത്തെ ആചാരങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മാളികപ്പുറത്ത് നടക്കുന്നത്. മാളികപ്പുറത്തെ മണ്ഡപത്തില്‍ ഭസ്മത്തില്‍ മുക്കി കൈ പതിപ്പിപ്പിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഓരോ ദിവസം വൃത്തിയാക്കിയാലും ഇതു തുടരുകയാണ്. മാളികപ്പുറത്തേക്ക് കയറുന്ന മണ്ഡപം മുഴുവന്‍ കൈയുടെ പാടുകളാണ്. ഉപദേവതാ നടയിലെ ഭിത്തികളിലും ഇതു തന്നെയാണ് അവസ്ഥ.
ശ്രീകോവിലിന്റെ മുകളിലേക്ക് പട്ട് തുണി എറിയുക എന്നതാണ് മറ്റൊന്ന്. ഒരാള്‍ എറിയുന്ന തുണി കൈക്കലാക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. ശ്രീകോവിലിനു മുന്നിലെ കെട്ടിടത്തിലും പട്ട് വലിച്ചെറിയിന്നുണ്ട്. ണി മണ്ഡപത്തില്‍ ഭസ്മം വിതറുകയാണ് മറ്റൊന്ന്. ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് മണി മണ്ഡപം. നവഗ്രഹങ്ങളുടെ ചുറ്റിലും കുങ്കുമം വിതറിയിട്ടിരിക്കുകയാണ്. ദിവസം രണ്ടു തവണ ഇവിടെ വൃത്തിയാക്കുമെങ്കിലും പിന്നെയും ഭക്തര്‍ കുങ്കുമം വിതറും. നാഗരുടെ പുറത്ത് മഞ്ഞള്‍പ്പൊടി വിതറുക, മലര് തൂവുക, മരങ്ങളില്‍ തൊട്ടില്‍ കെട്ടുക, വസ്ത്രങ്ങള്‍ ചുറ്റിയിടുക എന്നീ അനാചാരങ്ങളും നടക്കുന്നുണ്ട്. പാത്രത്തില്‍ കര്‍പ്പൂരം കത്തിച്ച് പ്രദിക്ഷണം വയ്ക്കുകയാണ് മറ്റൊന്ന്. ഏറ്റവും കൂടുതല്‍ അപകടകരമായ ഈ അനാചാരം പോലീസുകാര്‍ തടയാന്‍ ശ്രമിക്കാറുണ്ട്്
മുമ്പ് ആരോ ചെയ്ത കാര്യം ആചാരമെന്ന മട്ടില്‍ പിന്തുടരുന്നത് അന്യസംസ്ഥാനത്തു നിന്നുള്ള ഭക്തരാണ്. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചാലും പലപ്പോഴൂം ഇതു നടക്കാറില്ല. അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചും മറ്റു സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ബോധവല്‍ക്കരണം നടത്തിയും ഇതിനെ തടയാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here